വയലാർ അനുസ്മരണം
മാർ തിയോഫിലസ് ട്രെയിനിങ് കോളേജ് യൂണിയനും റീഡിങ് ഒറേറ്ററി ക്ലബും സംയുക്തമായി സംഘടിപ്പിച്ച വയലാർ അനുസ്മരണ പരിപാടി ഇന്നായിരുന്നു. അധ്യാപകനും കവിയുമായ എൻ.എസ് സുമേഷ് കൃഷ്ണൻ മുഖ്യാതിഥിയായി എത്തി. ആകർഷകമായ പ്രഭാഷണം. വയലാറിനെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന മറ്റൊരു കവി. ഈണത്തിൽ വരികൾ ചൊല്ലുകയും അവസാനം വിദ്യാർത്ഥികൾക്ക് സംസാരിക്കാനുള്ള അവസരവും ഉണ്ടാക്കിയാണ് അദ്ദേഹം വേദി വിട്ടത്.