Day 3
സാമന്വയ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് മൂന്നാമത്തെ ദിവസമാണ് ഇന്ന് രാവിലെ ആറുമണി മുതൽ ഡോക്ടർ ജയിംസ് ടി ജോസ് സാറിന്റെ നേതൃത്വത്തിലുള്ള യോഗയ്ക്ക് ശേഷം ഏഴ് മണി മുതൽ പെരിയാർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മോണിംഗ് അസംബ്ലി ഉണ്ടായിരുന്നു. മൂന്നാം ദിവസത്തെ ഡോക്യുമെന്റേഷൻ ഗ്രൂപ്പ് പമ്പയും പ്രോഗ്രാം ഡെപ്യൂട്ടി പെരിയാറിനും റിസപ്ഷൻ ഡ്യൂട്ടി കബനിക്കും പ്രോജക്ട് ഡ്യൂട്ടി നിലക്കും കലാപരിപാടികളുടെ ഡ്യൂട്ടി കാളിയാറിനും ആണ് നൽകിയത് മോണിംഗ് അസംബ്ലിക്ക് ശേഷം എട്ടുമണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയും തുടർന്ന് ഈ ടൈംസ് എന്ന പേരിൽ പ്രായമായ അമ്മമാർക്ക് ഡിജിറ്റൽ അവബോധം നൽകുന്നതിനായി കെഎസ്ആർടിസി ബസിൽ ഞങ്ങൾ 9 30 ഓടുകൂടി കാര്യവട്ടം എത്തുകയും ചെയ്തു അവിടെ അമ്മമാർക്ക് മൊബൈൽ ഫോണിലൂടെ ആഹാരസാധനങ്ങൾ മെഡിസിൻ ഓട്ടോ ഭക്ഷണം എന്നിവ ഓർഡർ ചെയ്യാനും ഡിജിറ്റൽ പെയ്മെന്റ് പരിചയപ്പെടുത്താനും വിവിധതരം നിത്യോപയോഗ ആപ്പുകൾ ഉപയോഗിക്കുന്നത് പരിചയപ്പെടുത്താനും കഴിഞ്ഞു. വളരെ നല്ല ഒരു അനുഭവമായിരുന്നു ഇത്യ ഞങ്ങൾ ഗാന്ധിഭവനിലേക്ക് എത്തിച്ചേരുകയുംഅവിടം ചുറ്റി കാണുകയും ചെയ്തു. വർഷം എന്ന പേരിൽ അമ്മത്തൊട്ടിൽ എന്ന പ്രോഗ്രാമിനായി ചൈൽഡ് വെൽഫെയർ ഓഫീസിലേക്ക് പോയി. അവിടെയുള്ള ഒരു ഉദ്യോഗസ്ഥ അമ്മത്തൊട്ടിലിന്റെ പ്രവർത്തനം ആവശ്യകത പ്രാധാന്യം എന്നിവയെ കുറിച്ചുള്ള വിശദമായ ഒരു ക്ലാസ്സ് ഞങ്ങൾക്കായി എടുത്തു നൽകി തുടർന്നും മൂന്ന് മണിക്ക് വെയ്സ്റ്റ് മാനേജ്മെന്റിനെ കുറിച്ച് കമ്മ്യൂണിറ്റി സർവേ നടത്താൻ ഞങ്ങൾ രാജാജി നഗർ സന്ദർശിച്ചു വളരെയധികം സ്നേഹമുള്ള മനുഷ്യരാണ് അവിടെ കഴിയുന്നത് തുടർന്ന് 5 മണിയോടുകൂടി ഞങ്ങൾ കോളേജിൽ എത്തി ചായ കുടിച്ചു ശേഷം പട്ടം നിർമ്മാണം നടന്നു 8:30ന് ക്യാമ്പ് അവലോകനം നടത്തിയ ശേഷം ഗിരിദീപം കൺവെൻഷൻ സെന്ററിലേക്ക് പോയി.