എഴുത്തുകാരനെയും തേടി എഴുത്തുകാരന്റെ വീട്ടിൽ..
സെന്റ്. ജോൺസ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെയും കൊണ്ട് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. ജോർജ്ജ് ഓണാക്കൂർ സാറിന്റെ വീട്ടിൽ കൊണ്ട് പോയപ്പോൾ. വായനവാരാഘോഷത്തിന്റെ ഭാഗമായി ജോർജ്ജ്ഓണക്കൂർ സാറുമായി അഭിമുഖം നടത്താനായാണ് കുട്ടികൾ രചയിതാവിനെയും തേടി വീട്ടിലെത്തിയത്. രണ്ട് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും അദ്ധ്യാപകരുമായിരുന്നു ചടങ്ങിൽ ഉണ്ടായിരുന്നത്. നേരിട്ട് തങ്ങളുടെ പുസ്തകത്തിലെ കൃതി രചിച്ച എഴുത്തുകാരനെ കാണാനും വായന എഴുത്ത് അനുഭവങ്ങൾ കേൾക്കാനും അദ്ദേഹത്തിന് ലഭിച്ച ഒട്ടനവധി പുരസ്‌കാരങ്ങൾ കാണാനും അറിയാനും സഹായിച്ചു. മലയാള അധ്യാപികയാകാൻ പോകുന്ന എനിക്ക് എന്ത് കൊണ്ടും വിലപ്പെട്ട അനുഭവങ്ങളിൽ ഒന്നാണ് ഇന്നത്തെ ദിവസം. അധ്യാപക പരിശീലന ദിവസങ്ങളിൽ മറക്കാനാവാത്ത ദിവസമാണ് ഇന്ന്